Thursday, February 8, 2018

Stories from Mom's Memory Books - AnuRagini Anniversary Special Message

ഇന്ന് ഫെബ്രുവരി 5. ഇളയ മോൻ അരുൺ രാജലക്ഷ്മിയെ ഞങ്ങളുടെ രണ്ടാമത്തെ മകളായി സ്വീകരിച്ചു കൊണ്ടുവന്നതിന്റെ പന്ത്രണ്ടാം വാർഷികം. ചേർത്തല മുറിവേലിൽ ഉഷാ ഭവനിലെ ശിവരാമൻ നായർ ഉഷാ ദമ്പതിമാരുടെ ഒറ്റപ്പു ത്രി!"ഒറ്റപ്പുത്രിയാണേൽ ഉലക്ക കൊണ്ടടിച്ചു വളർത്തണം" എന്ന തത്വശാസ്ത്രം അവർ കേട്ടിട്ടേയില്ല. അടിച്ചട്ടില്ലെന്നല്ല വഴക്കു പറഞ്ഞിട്ടില്ലെന്നല്ല പെണ്ണിന്റെ നേരേ ദേഷ്യപ്പെട്ടൊന്നു നോക്കീട്ടു പോലുമില്ല. മുൻകൂട്ടി ഈ കാര്യങ്ങളൊക്കെ അവർ പറഞ്ഞിരുന്നു - എന്നാലും അത്രയ്ക്കങ്ങു മനസ്സിലായിട്ടില്ലായിരുന്നു. രണ്ടു ദിവസം കൊണ്ടു കാര്യം പിടികിട്ടി.. "കമന്ന പ്ലാവില മലത്തി വയ്ക്കില്ല" എന്നു കേട്ടിട്ടേയുള്ളു. തിന്നുന്ന പാത്രം പോലും കഴുകിക്കാറില്ല "ചക്കിക്കു ചേർന്ന ചങ്കരൻ | എന്നതു മറിച്ചു പറഞ്ഞാൽ ശരിയാകും അനുവും ഏതാണ്ടതു തന്നെ .നവോദയാ സ്കൂളിൽ ആയിരുന്നപ്പോൾ സ്വയം അലക്കിയിരുന്നവൻ ജോലിയായപ്പോൾ ആ ദുശ്ശീല മൊക്കെ മാറ്റി അമ്മയെ എല്ലാ മേൽപ്പിക്കും .പെൺപിള്ളേരുടെ തുണിയലക്കാൻ കൊതിച്ച എനിക്ക് ആ ഭാഗ്യവും കൈവന്നു. സീരിയലിലെ അമ്മായിയമ്മമാരെപ്പോലെയാവാതെ ഞാനും അത്തരം മരുമകളാവാതെ രാജിയും മുന്നേറി.എന്തിനേറെ !കാലം വരുത്തുന്ന മാറ്റമേ! ഇന്നു രാജി 5 മണിക്ക് അലാറം വച്ചുണർന്ന് അടുക്കളയിൽ പണി തുടങ്ങുന്നു വാഷിംഗ് മെഷീൻ പ്രവർത്തിക്കുന്നതിന്റെയും പാത്രങ്ങൾ കലമ്പുന്നതിന്റെയും ശബ്ദം കേട്ടാണ് ഞാനുണരുന്നത്-മടി തോന്നുമെങ്കിലും' ഞാനും പതുക്കെ അടുക്കളയിലെത്തും. രാജി നീട്ടുന്ന ചായ കുടിച്ചിട്ട് വല്ലതുമൊക്കെ ചെയ്തെന്നു വരുത്തും. ഇന്നീ സാകേതത്തിലെ സകല കാര്യം രാജി ശ്രദ്ധിക്കുന്നു - അലക്ക്, പാചകം, ക്ലീനിംഗ്, ഷോപ്പിംഗ്, മക്കളുടെ ഗൃഹപാഠം എന്നു വേണ്ട എല്ലാം! ഞാൻ അമ്മായിയമ്മ ചമഞ്ഞ് കവിതകളുമായി സല്ലപിച്ചും കഴിയുന്നു പന്ത്രണ്ടു വർഷം മുമ്പു വന്നു കയറിയ "ഭൂലോക മടിച്ചി" എങ്ങനെ ഇങ്ങനെ മാറി? അതിലുമതിശയം അനുവിനെയും അത്യാവശ്യം ജോലികൾ പഠിപ്പിച്ചെടുത്തതാണ്. അവനെല്ലാറ്റിലും രാജിയെ സഹായിക്കും.
എന്റെ രണ്ടു മരുമക്കളും ദൈവം തന്ന സൗഭാഗ്യമാണ്. ആൺമക്കളും കൊച്ചുമക്കളും! എല്ലാവരും കൂരാപ്പിളളിൽ കുടുംബമെന്ന വടവൃക്ഷ ശാഖകൾ !

No comments:

Post a Comment